പല കേസുകളിലായി സമാനമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കില്‍ വിശാല ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്ന് തുഷാര്‍ മേത്ത

ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശനം സംബന്ധിച്ച കേസില്‍ മുതിര്‍ന്ന അഭിഭാഷകരായ പരാശരന്‍, നരിമാന്‍ എന്നിവരും തങ്ങളുടെ വാദങ്ങള്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ വിശാല ബെഞ്ചാണ് വാദങ്ങള്‍ കേള്‍ക്കുന്നത്. കേന്ദ്രസര്‍ക്കാരിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായിരുന്നു.

വിശാലബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്നും പുനപരിശോധന ഹര്‍ജികളുടെ അടിസ്ഥാനത്തിലല്ല വിശാലബെഞ്ച് രൂപീകരിച്ചിരിക്കുന്നതെന്നും പല കേസുകളിലായി സമാനമായ ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കില്‍ വിശാല ബെഞ്ച് രൂപീകരിക്കാന്‍ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടെന്നും കേസുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ് വിശാല ബെഞ്ചിനെ ചോദ്യം ചെയ്യുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.

Comments are closed.