കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ച പത്ത് വിമത എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബെംഗളുരു: കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് ജയിച്ച പത്ത് വിമത എംഎല്‍എമാര്‍ മാത്രമാവും സത്യപ്രതിജ്ഞ ചെയ്യുകയെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു. തുടര്‍ന്ന് രാവിലെ 10.30ന് രാജ് ഭവനിലാണ് സത്യപ്രതിജ്ഞ ചെയ്യുക.

പാര്‍ട്ടി എംഎല്‍എമാരില്‍ ആരെയൊക്കെ മന്ത്രിമാരാക്കണം എന്നതില്‍ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് കേന്ദ്രനേതൃത്വം ഇടപെട്ടതോടെയാണ് വിമതരെ മാത്രം മന്ത്രിമാരാക്കാനുള്ള തീരുമാനമുണ്ടായത്.

Comments are closed.