ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം വിളിച്ച യോഗത്തിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ഒരു മതവിഭാഗത്തിന്റെ പ്രശ്‌നമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതിയെ കണ്ടിട്ടില്ല. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം വിളിച്ച യോഗത്തിലും സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സെന്‍സസ് സാധാരണ നടപടിയാണ് . എന്‍പിആറുമായി ബന്ധപ്പെട്ട വിവാദ ചോദ്യങ്ങളൊന്നും സെന്‍സസില്‍ ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

അതേസമയം ഇതൊരു മുസ്ലിം പ്രശനം അല്ല. മുസ്ലീങ്ങളെ കെട്ടി പിടിച്ചാല്‍ തീരുന്നതുമല്ല പ്രശ്‌നമെന്നും മുഖ്യമന്ത്രി പറയുന്നത് വെറും തള്ള് മാത്രമാണെന്നായിരുന്നു അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയ കെഎം ഷാജി പറയുന്നത്. കൂടാതെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണെന്നും കെഎം ഷാജി പറഞ്ഞു. തുടര്‍ന്ന് ബംഗാള്‍ നിലപാടിനെ പരാമര്‍ശിച്ച കെഎം ഷാജിയുടെ പ്രസംഗം ഭരണ പ്രതിപക്ഷ ബഹളത്തിനും കാരണമായി.

Comments are closed.