ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ വിഷവാതക ചോര്‍ച്ച ; ഏഴു പേര്‍ മരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശിലെ സിതാപൂരില്‍ വിഷവാതക ചോര്‍ച്ചയെത്തുടര്‍ന്ന് ഏഴു പേര്‍ മരിച്ചു. അതില്‍ മൂന്നു കുട്ടികളുമുണ്ടായിരുന്നു. സിതാപൂരിലെ കാര്‍പെറ്റ്, ആസിഡ് ഫാക്ടറികള്‍ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന പൈപ്പ്ലൈനില്‍ നിന്നാണ് വാതകം ചോര്‍ന്നത്.

മരിച്ചവരെല്ലാം തൊഴിലാളികളാണെന്നാണ് പറയുന്നത്. അതേസമയം മരണം സിതാപൂര്‍ ജില്ലാ കലക്ടര്‍ അഖിലേഷ് തിവാരി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വിഷ വാതക ചോര്‍ച്ചയുടെ കാരണം വ്യക്തമല്ല.

Comments are closed.