ആര്‍.ബി.ഐയുടെ അവലോകന നയം : റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.15 ശതമാനത്തില്‍ തന്നെ തുടരും

മുംബൈ: ആര്‍.ബി.ഐയുടെ അവലോകന നയത്തെത്തുടര്‍ന്ന് റിപ്പോ നിരക്ക് മാറ്റമില്ലാതെ 5.15 ശതമാനത്തില്‍ തന്നെ തുടരുന്നു. ഈ സാമ്പത്തിക വര്‍ഷം അഞ്ചു തവണ നിരക്കില്‍ ഇതുവരെ 1.35 ശതമാനം കുറവ് വരുത്തിയതിനാല്‍ ഡിസംബറില്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ജിഡിപി അഞ്ച് ശതമാനത്തില്‍ തന്നെ നിലനിര്‍ത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി 6 ശതമാനം ആയി ഉയര്‍ത്താനാണ് ശ്രമമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

ധനകമ്മിയും പണപ്പെരുപ്പവും ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് യോഗം ആര്‍.ബി.ഐ തീരുമാനിച്ചത്. തുടര്‍ന്ന് നിലവിലുള്ള നിരക്കില്‍ മാറ്റം വരുത്തേണ്ടെന്ന് ബോര്‍ഡിലെ ആറംഗങ്ങളും അനുകൂലിച്ചിരുന്നു. ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ. രാജ്യത്തെ പണപ്പെരുപ്പം ഡിസംബറില്‍ അഞ്ചു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയായ 7.35 ശതമാനത്തില്‍ എത്തിയിരുന്നു.

Comments are closed.