അടി കൊള്ളാന്‍ സൂര്യനമസ്‌കാരം ചെയ്ത് തന്റെ ശരീരത്തെ തയ്യാറാക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: ദില്ലിയിലെ റാലിക്കിടെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പ്രധാനമന്ത്രി ഇപ്പോള്‍ പ്രസംഗിച്ച് നടക്കുകയാണെന്നും ആറ് മാസം കഴിഞ്ഞാല്‍ രാജ്യത്തെ യുവജനം മോദിയെ വടികൊണ്ട് അടിക്കുമെന്നും തോഴിലില്ലായ്മ പരിഹരിക്കാതെ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് ബോധ്യപ്പെടുത്തുമെന്നുമായിരുന്നു മോദിയെ നിശതമായി വിമര്‍ശിച്ചിരുന്നത്.

എന്നാല്‍ ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്നും അടി കൊള്ളാന്‍ സൂര്യനമസ്‌കാരം ചെയ്ത് തന്റെ ശരീരത്തെ തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിച്ചു. അടികൊള്ളാന്‍ പാകത്തിന്റെ തന്റെ നടു ശക്തിപ്പെടുത്താനാവശ്യമായത്ര സൂര്യ നമസ്‌കാരങ്ങള്‍ ചെയ്യുമെന്നും കഴിഞ്ഞ 20 വര്‍ഷമായി പലതരത്തിലുള്ള നിങ്ങളുടെ അടി നേരിട്ട് തന്നെയാണ് മുന്നോട്ട് വന്നിട്ടുള്ളതെന്നും പ്രതിപക്ഷത്തിന്റെ തൊഴിലില്ലായ്മ മാത്രം താന്‍ പരിഹരിക്കില്ലെന്നും മഹാത്മാ ഗാന്ധി കീ ജയ് വിളിച്ച് പ്രതിപക്ഷത്തിനോട് ഞങ്ങള്‍ക്ക് ഗാന്ധിജി ജീവിതമാണെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ തിരിച്ചടിച്ചു.

Comments are closed.