ക്ഷേമ പദ്ധതികള്‍ക്ക് പ്രാധന്യം നല്‍കി അവസാന സമ്പൂര്‍ണ്ണ ബജറ്റ് നാളെ അവതരിപ്പിക്കും

തിരുവനന്തപുരം: ക്ഷേമ പദ്ധതികള്‍ക്ക് പ്രാധന്യം നല്‍കി അവസാന സമ്പൂര്‍ണ്ണ ബജറ്റ് നാളെ അവതരിപ്പിക്കുന്നതിനു മുന്നോടിയായി സാമ്പത്തിക അവകലോകന റിപ്പോര്‍ട്ട് ഇന്ന് ധനമന്ത്രി നിയമസഭയില്‍ വയ്ക്കും. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ മദ്യത്തിന്റെ വിലവര്‍ദ്ധന ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും നികുതി പിരിവ് കാര്യക്ഷമമാക്കാനുള്ള നടപടികള്‍ തുടങ്ങി ജനക്ഷേമപദ്ധതികള്‍ക്ക് ബജറ്റ് ഊന്നല്‍ നല്‍കാനാണ് സാധ്യത.

അതേസമയം പെന്‍ഷന്‍പ്രായം കൂട്ടില്ലെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിക്കഴിഞ്ഞിരുന്നു. കിഫ്ബിയില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കില്ല. നവകേരള നിര്‍മ്മാണത്തിന് കൂടുതല്‍ പദ്ധതികളുടെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് പ്രളയത്തിന് ശേഷമുള്ള സംസ്ഥാനത്തിന്റെ അവസ്ഥ വ്യക്തമാക്കുന്ന സാമ്പത്തിക അവകലോക റിപ്പോര്‍ട്ടായിരിക്കും ധനമന്ത്രി ഇന്ന് നിയമസഭയില്‍ വയ്ക്കുക.

Comments are closed.