ഗ്രൗണ്ടിലെ കാര്യങ്ങള്‍ക്ക് കളിക്കാരാണ് ഉത്തരവാദികള്‍ ലിയോണല്‍ മെസി

ബാഴ്സലോണ: സീസണിനിടെ അപ്രതീക്ഷിതമായി കോച്ച് ഏണസ്റ്റോ വെല്‍വെര്‍ദേയെ പുറത്താക്കിയിട്ടും ബാഴ്സലോണയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നില്ല. വെല്‍വെര്‍ദേയുടെ കീഴില്‍ ചിലതാരങ്ങള്‍ മുഴുവന്‍ മികവും പുറത്തെടുത്തില്ല എന്ന സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാല്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി ക്യാപ്റ്റന്‍ ലിയോണല്‍ മെസി രംഗത്തെത്തി. എന്നാല്‍ ആദ്യമായാണ് മെസി ടീം മാനേജ്മെന്റിനെതിരെ നിലപാട് സ്വീകരിക്കുന്നത്.

”ഇങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ തീരുമാനങ്ങള്‍ക്ക് ഉത്തരവാദി ആയിരിക്കണം. ഗ്രൗണ്ടിലെ കാര്യങ്ങള്‍ക്ക് കളിക്കാരാണ് ഉത്തരവാദികള്‍. കളിക്കാര്‍ ഇത് സമ്മതിക്കാറുണ്ട്. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ അവരവരുടെ ചുമതലകള്‍ മറക്കരുത്. കളിക്കാരെ പരാമര്‍ശിക്കുമ്പോള്‍ അവരുടെ പേര് പറയണം. ഇല്ലെങ്കില്‍ ഇത് അനാവശ്യ വ്യാഖ്യാനങ്ങള്‍ ഉണ്ടാക്കും.” മെസി പറയുന്നു.

Comments are closed.