500 രൂപയില്‍ താഴെ വിലയുള്ള പ്ലാനുകളുമായി വോഡാഫോണ്‍

എല്ലാ സാമ്പത്തിക നിലവാരത്തിലുമുള്ള ഉപയോക്താക്കളെയും ഒരുപോലെ ആകർഷിക്കാനുള്ള ശ്രമമാണ് വോഡാഫോൺ നടത്തികൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വില നിലവാരങ്ങളിലുമുള്ള പ്ലാനുകൾ കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ആളുകൾക്കായി 500 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

പത്തോളം പ്രീപെയ്ഡ് പ്ലാനുകളാണ് 500 രൂപയിൽ താഴെയുള്ള വിലയിൽ വോഡാഫോൺ ഇന്ത്യയിൽ നൽകുന്നത്. കോളിങ് ആനുകൂല്യങ്ങളും ഡാറ്റ ആനുകൂല്യങ്ങളും ഒരുപോല നൽകുന്ന പ്ലാനുകളാണ് കമ്പനി നൽകുന്നത്. ഈ പ്ലാനുകളിൽ പലതും സ്ട്രീമിങ് സേവനങ്ങൾ പോലുള്ള അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

500 രൂപയിൽ താഴെ വിലയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ ശ്രദ്ധേയമായ പ്ലാനാണ് 249 രൂപയുടേത്. ഇത് 28 ദിവസത്തേക്ക് വാലിഡിറ്റിയും അൺലിമിറ്റഡ് കോളിംഗും നൽകുന്ന പ്ലാനാണ്. 999 രൂപ വിലമതിക്കുന്ന വോഡഫോൺ പ്ലേയുടെയും സീ 5 ന്റെയും സൌജന്യ സബ്‌സ്‌ക്രിപ്‌ഷനും പ്ലാൻ നൽകുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റയാണ് പ്ലാൻ നൽകുന്നത്. ഉപയോക്താവിന് മാന്യമായ ഡാറ്റയും അൺലിമിറ്റഡ് കോളിംഗും നൽകുന്ന പോക്കറ്റ് ഫ്രണ്ട്‌ലി പ്ലാൻ തന്നെയാണിത്.

മറ്റൊരു ശ്രദ്ധേയമായ പ്ലാൻ 399 രൂപയുടെ പ്ലാനാണ്. 249 രൂപ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റി നൽകുമ്പോൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത് 56 ദിവസത്തെ വാലിഡിറ്റിയാണ്. അൺലിമിറ്റഡ് കോളിങ്ങാണ് ഈ പ്ലാൻ നൽകുന്ന പ്രധാന ആനുകൂല്യം. ഇത് കൂടാതെ ദിവസവും 1.5 ജിബി ഡാറ്റയും പ്ലാൻ നൽകുന്നു. വോഡാഫോൺ പ്ലേ, സീ5 എന്നിവയിലേക്കുള്ള സൌജന്യ സബ്ക്രിപ്ഷനും പ്ലാനിലൂടെ സ്വന്തമാക്കാം.

മികച്ച ആനുകൂല്യങ്ങൾ നൽകുന്ന പൊതുവേ വിലകുറഞ്ഞ പ്ലാനുകളാണ് 219 രൂപ, 199 രൂപ പ്ലാനുകൾ. 199 പ്ലാനിലൂടെ ഉപയോക്താവിന് പ്രതിദിനം 1 ജിബി ഡാറ്റയാണ് ലഭിക്കുക. എല്ലാ നെറ്റ്വർക്കിലേക്കുമുള്ള അൺലിമിറ്റഡ് കോളുകളും ആ പ്ലാനിലൂടെ ലഭിക്കുന്നു. കൂടാതെ ദിവസേവ 100 എസ്എംഎസുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി 21 ദിവസമാണ്.

വോഡാഫോൺ നൽകുന്ന 219 രൂപ പ്ലാൻ 199 രൂപ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ എല്ലാം നൽകുന്ന പ്ലാനാണ്. ദിവസേന 1ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും പ്ലാൻ നൽകുന്നു. 199 രൂപ പ്ലാനിൽ നിന്ന് വ്യത്യസ്തമായി 28 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാൻ നൽകുന്നത്. 199 രൂപ പ്ലാൻ റീചാർജ് ചെയ്യുന്ന ഉപയോക്താവിന് 20 രൂപ അധികം നൽകിയാൽ 7 ദിവസം അധികം ആനുകൂല്യങ്ങൾ ആസ്വദിക്കാം.

വാലിഡിറ്റിയെ കുറിച്ച് ആശങ്ക ഇല്ലാത്ത, കൂടുതൽ ഡാറ്റ ആവശ്യമുള്ള വോഡാഫോൺ ഉപയോക്താവാണ് നിങ്ങളെങ്കിൽ 299 രൂപ പ്ലാൻ തിരഞ്ഞെടുക്കുകയോ അതിലും അധികം ഡാറ്റ വേണ്ട ആളുകൾക്ക് 398 രൂപ പ്ലാൻ തിരഞ്ഞെടുക്കുകയോ ചെയ്യാം. 299 രൂപ പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റയാണ് നൽകുന്നത്. 28 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് കോളിങും പ്ലാനിലൂടെ ലഭിക്കും.

398 രൂപ പ്ലാൻ ദിവസേന 3ജിബി ഡാറ്റ ലഭ്യമാക്കുന്ന പ്ലാനാണ്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ച് പുറത്തിറക്കിയ ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയാണ് നൽകുന്നത്. അൺലിമിറ്റഡ് കോളുകളും പ്ലാനിലൂടെ ലഭിക്കും. 299 രൂപ പ്ലാനിലും 398 രൂപ പ്ലാനിലും സീ5, വോഡാഫോൺ പ്ലേ സബ്ക്രിപ്ഷൻ എന്നിവ ലഭ്യമാണ്. 500 രൂപയിൽ താഴെ നിരക്കിൽ എല്ലാതരം ഉപയോക്താക്കൾക്കും ആവശ്യമായ പ്ലാനുകൾ വോഡാഫോൺ നൽകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

Comments are closed.