കിയ മോട്ടോര്‍സ് എക്സീഡ്, സ്റ്റോണിക് എന്നീ രണ്ട് ക്രോസ്ഓവര്‍ മോഡലുകള്‍ അവതരിപ്പിച്ചു

ഓട്ടോ എക്‌സ്‌പോയിൽ പുതിയ രണ്ട് മോഡലുകൾ പ്രദർശിപ്പിച്ച് കിയ മോട്ടോർസ് ഇന്ത്യ. എക്‌സീഡ്, സ്റ്റോണിക് എന്നീ രണ്ട് ക്രോസ്ഓവർ മോഡലുകളാണ് കൊറിയൻ നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കോംപാക്ട് ക്രോസ്ഓവർ മോഡലായ കിയ എക്‌സീഡിന് 4395 മില്ലീമീറ്റർ നീളവും 1826 മില്ലീമീറ്റർ വീതിയും 1495 മില്ലീമീറ്റർ ഉയരവുമാണ് കമ്പനി നൽകിയിരിക്കുന്നത്. എൽഇഡി ബൈ-ഫംഗ്ഷൻ പ്രൊജക്ഷൻ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ടെയിൽ ലാമ്പുകൾ, മൊബൈൽ സെൻസിംഗ് വൈപ്പറുകൾ, വൈഡ് വ്യൂ ഡ്രൈവറുടെ ഒആർവിഎം തുടങ്ങിയവയാണ് കിയ എക്‌സൈഡിനെ വ്യത്യസ്തമാക്കുന്നത്.

അകത്തളത്ത് കിയ എക്‌സൈഡിന്റെ ക്യാബിൻ ധാരാളം ഉപകരണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഫോക്സ് ലെതർ അപ്ഹോൾസ്റ്ററി, ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും ക്രമീകരിക്കാവുന്ന ലംബർ സപ്പോർട്ട്, ഡ്രൈവർക്കുള്ള മെമ്മറി സീറ്റ്, ഹീറ്റഡ് സീറ്റുകൾ, ഹീററഡ് സ്റ്റിയറിംഗ് വീൽ, ഡ്യുവൽ സോൺ എസി, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സ്മാർട്ട് ക്രൂയിസ് കൺട്രോൾ, സ്മാർട്ട് പവർ ടെയിൽഗേറ്റ് തുടങ്ങിയവ ക്രോസ്ഓവറിന് ലഭിക്കും.

കൂടാതെ കിയ എക്‌സീഡിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കിയ കണക്റ്റുചെയ്‌ത കാർ സവിശേഷതകൾ, സ്മാർട്ട് പാർക്ക് അസിസ്റ്റ്, 12.3 ഇഞ്ച് ടിഎഫ്ടി സൂപ്പർവിഷൻ ക്ലസ്റ്റർ ഡിസ്‌പ്ലേ എന്നിവ വാഗ്ദാനം ചെയ്യുന്നു.

സുരക്ഷക്കായി ബ്ലൈന്റ് സ്പോട്ട് കൂളിഷൻ മുന്നറിയിപ്പ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഇഎസ്‌സി, വിഎസ്എം, ടിപിഎംഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, എയർബാഗുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

കിയയുടെ സ്റ്റോണിക് ക്രോസ്ഓവർ മാരുതി എസ്-ക്രോസിന് അനുയോജ്യമായ എതിരാളിയാണ്. പെട്രോൾ, ഡീസൽ, എഞ്ചിൻ ഓപ്ഷനുകളുമായാണ് സ്റ്റോണിക് വരുന്നത്. വിദേശ വിപണികളിൽ വിശ്വസനീയവും പ്രായോഗികവും കാര്യക്ഷമവുമായ കാർ എന്നാണ് സ്റ്റോണിക്കിനുള്ള വിശേഷണം.

കൊറിയൻ ബ്രാൻഡിന്റെ പുത്തൻ ശൈലിയുള്ള മോഡലല്ല ഇത്. മൂർച്ചയുള്ള ഹെഡ്‌ലൈറ്റുകൾ, സിഗ്നേച്ചർ ഗ്രിൽ, മറ്റ് പൊതുവായ ഘടകങ്ങളുള്ള പരമ്പരാഗത ശൈലി സ്റ്റോണിക്കിൽ കാണപ്പെടുന്നു.

എന്നാൽ ഇന്റീരിയറുകളിൽ ചില വ്യത്യാസങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. നിറമുള്ള പാനലുകൾ, സീറ്റുകളിൽ ഇൻസേർട്ടുകൾ, ടോഗിൾ സ്വിച്ചുകൾ എന്നിവ ശ്രദ്ധ പിടിച്ചുപറ്റുന്നു. ക്യാബിന്റെ ബാക്കി ഘടകങ്ങൾ കമ്പനിയുടെ മറ്റ് വാഹനങ്ങളുടേതിന് സമാനമാണ്. കൂടാതെ വാഹനത്തിന് ധാരാളം ലെഗ്റൂംമും ലഭിക്കുന്നുണ്ട്.

കിയ സ്റ്റോണിക് ഇന്ത്യയിൽ സമാരംഭിക്കുമോ എന്നത് വ്യക്തമല്ല. ആഭ്യന്തര വിപണിയിൽ എത്തിയാൽ മാരുതി എസ്-ക്രോസ്, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട് എന്നിവയുടെ ഉയർന്ന വകഭേദങ്ങൾക്ക് എതിരാളിയാകാം ഇത്.

Comments are closed.