പൗരത്വഭേദഗതി നിയമം : നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യം ഇടതുപക്ഷം തിരിച്ചറിയണമന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് സംസ്ഥാനത്തെ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധങ്ങളില്‍ തീവ്ര നിലപാടുള്ള ചിലര്‍ കടന്നുകൂടിയിട്ടുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയത് ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.

അങ്ങനെയെങ്കില്‍ കേരളത്തിന് അനുവദിക്കാനാകാത്തത് എങ്ങനെ ഡല്‍ഹിയില്‍ അനുവദിക്കും. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യം ഇടതുപക്ഷം തിരിച്ചറിയണമന്നും പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ന്ന് പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും ഇടത് എം.പിമാരായ ടി.കെ. രംഗരാജന്‍, എളമരം കരീം, കെ.കെ. രാജേഷ്, കെ. സോമപ്രസാദ് തുടങ്ങിയവര്‍ പ്രതിഷേധിച്ചു.

അങ്കമാലിയിലെ മഹല്ല് കമ്മിറ്റി നടത്തിയ പൗരത്വഭേദഗതിവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗം റോജി എം.ജോണ്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കവേയാണ് എസ്.ഡി.പി.ഐക്കെതിരെ മുഖ്യമന്ത്രി പ്രതികരിച്ചത്. കൂടാതെ എസ്.ഡി.പി.ഐ എന്ന തീവ്രവാദി വിഭാഗം പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു.

അതേസമയം ലീഗ് അനുഭാവികള്‍ ഉള്‍പ്പെടെ മനുഷ്യ മഹാശൃംഖലയില്‍ അണിചേര്‍ന്നതും അതിന് മുന്നോടിയായി മുഖ്യമന്ത്രി പങ്കെടുത്ത ഭരണഘടനാ സംരക്ഷണ സദസുകളിലെ ജനപങ്കാളിത്തവും ഇത് വ്യക്തമാക്കുന്നു. മനുഷ്യ മഹാശൃംഖലയ്ക്ക് ബദലായാണ് യു.ഡി.എഫ് മനുഷ്യ ഭൂപടം പരിപാടി നടത്തിയത്. ഇടതു മേല്‍ക്കൈ തിരിച്ചറിഞ്ഞാണ് പന്തീരാങ്കാവിലെ യു.എ.പി.എ കേസുള്‍പ്പെടെ ആയുധമാക്കി സഭയില്‍ പ്രതിപക്ഷം ആക്രമണം ശക്തമാക്കിയത്.

Comments are closed.