സംസ്ഥാന ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കും ; സാമ്പത്തിക വളര്‍ച്ച മുന്‍വര്‍ഷത്തെ 7.3ശതമാനത്തില്‍ നിന്ന് 7.5ശതമാനമായി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കുന്നതിനു മുന്നോടിയായി ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്കില്‍ സാമ്പത്തിക വളര്‍ച്ച മുന്‍വര്‍ഷത്തെ 7.3ശതമാനത്തില്‍ നിന്ന് 7.5ശതമാനമായി ഉയര്‍ന്നു. മൊത്തആഭ്യന്തര ഉത്പാദനത്തില്‍ 161374 കോടിയും പ്രതിശീര്‍ഷ വരുമാനത്തില്‍ 10.9 ശതമാനവും വര്‍ദ്ധിച്ചു.

ആളോഹരി പ്രതിശീര്‍ഷ വരുമാനം 148078 രൂപയും ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതല്‍. 93655 രൂപയാണ് ദേശീയ ശരാശരി. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മത്സ്യബന്ധനം, വ്യാപാരം, ഐ.ടി, ഹോട്ടല്‍,റെസ്റ്റോറന്റ് ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യം, സേവനം,ടൂറിസം എന്നീ മേഖലകളില്‍ വലിയ മുന്നേറ്റമാണുണ്ടായത്.

Comments are closed.