ആലപ്പുഴ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം

ആലപ്പുഴ: ആലപ്പുഴയില്‍ പ്രമുഖ വ്യാപാരസ്ഥാപനമായ ബിസ്മി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തീപിടിത്തം. പുലര്‍ച്ചെ രണ്ടേമുക്കാലോടെ വ്യാപാര സ്ഥാപനത്തിന്റെ അരി, എണ്ണ, പാത്രങ്ങള്‍ എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ഭാഗത്താണ് തീ പിടുത്തമുണ്ടായത്.

ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിക്കുകയും തുടര്‍ന്ന് തീ പടരുകയുമായായിരുന്നു എന്നാണ് സുരക്ഷാ ജീവനക്കാരന്‍ പറയുന്നത്. എന്നാല്‍ ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുകയാണ്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ 6 യൂണിറ്റുകള്‍ എത്തി അരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Comments are closed.