ഹിറ്റ്‌ലറുടേയും പ്രധാനമന്ത്രിയുടെയും മുഖങ്ങള്‍ ഒന്നാക്കി ചേര്‍ത്ത് ബോര്‍ഡ് സ്ഥാപിച്ചതിന് യുവാവ് പൊലീസ് അറസ്റ്റില്‍

മലപ്പുറം: ഹിറ്റ്‌ലറുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖങ്ങള്‍ ഒന്നാക്കി ചേര്‍ത്ത് ബോര്‍ഡ് സ്ഥാപിച്ചതിന് മലപ്പുറത്ത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൗരത്വ നിയമഭേദഗതിക്കെതിരെ ഉള്ള ബോര്‍ഡ് വെള്ളില നെരവ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ആണ് സ്ഥാപിച്ചിരുന്നത്.

വെള്ളില പറക്കോട് പുലത്ത് മുഹമ്മദിന്റെ മകന്‍ അനസ് (23) ആണ് അറസ്റ്റിലായത്. തുടര്‍ന്ന് മങ്കട പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

Comments are closed.