Ultimate magazine theme for WordPress.

ഇന്ത്യക്കാരുടെ ആദായനികുതി : കേന്ദ്ര ബജറ്റിന്റെ ഭാഗമായി കൊണ്ടുവന്ന ഭേദഗതി നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് കേരള നിയമസഭ

തിരുവനന്തപുരം: 120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുന്ന പ്രവാസി ആദായനികുതി അടക്കണമെന്ന് കേന്ദ്ര ബജറ്റിന്റെ ഭാഗമായി കൊണ്ടുവന്ന ഭേദഗതി നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കി. മന്ത്രി ഇ.പി.ജയരാജനാണ് പ്രമേയം അവതരിപ്പിച്ചത്. മുമ്പ് അത് 182 ദിവസമോ അതില്‍ കൂടുതലോ ആയിരുന്നു.

നികുതി വെട്ടിപ്പ് തടയാനാണെന്ന നിലയില്‍ കൊണ്ടുവന്ന ഈ നിര്‍ദ്ദേശം കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കാന്‍ പോകുന്ന വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് തിരിച്ചടിയാകുമെന്നും പ്രവാസികള്‍ക്ക് കുടുംബത്തോടൊപ്പം വന്നു നാട്ടില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമെന്ന് പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

Comments are closed.