സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി : എല്ലാ ക്ഷേമ പെന്‍ഷനുകള്‍ക്കും 100 രുപ കൂട്ടി പെന്‍ഷന്‍തുക 1300 രൂപയാക്കി

തിരുവനന്തപുരം: സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങിയപ്പോള്‍ ധനമന്ത്രി തോമസ് ഐസക് നടത്തിയ ബജറ്റ് അവതരണത്തില്‍ ആദ്യ പ്രഖ്യാപനം ക്ഷേമ പെന്‍ഷനുകള്‍ക്കായിരുന്നു. എല്ലാ ക്ഷേമ പെന്‍ഷനുകള്‍ക്കും 100 രുപ കൂട്ടി പെന്‍ഷന്‍തുക 1300 രൂപയാക്കി. പ്രവാസിക്ഷേമത്തിന് 90 കോടി രൂപ അനുവദിച്ചു. തുടര്‍ന്ന് രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകളും ലൈഫ് മിഷനില്‍ പെടുത്തി സംസ്ഥാനത്ത് ഒരു ലക്ഷം ഫ്ളാററുകളും വീടുകളും നല്‍കുന്നതാണ്.

കൂടാതെ ഗ്രാമീണ റോഡ് വികസനത്തിനായി 1000 കോടിയും തീരദേശ വികസനത്തിന് 1000 കോടിയും എംഎല്‍എമാര്‍ നിര്‍ദേശിച്ച പദ്ധതികള്‍ക്ക് 1800 കോടിയും തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 12047 കോടിയും പ്രഖ്യാപിച്ചു. 500 മെഗാവാട്ട് വരുന്ന വൈദ്യുതി പദ്ധതികള്‍. പൊതുമരാമത്ത് പ്രഖര്‍ത്തനങ്ങള്‍ക്ക് 1500 കോടിയും പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം 1.7 ലക്ഷം ഹെക്ടറായി കുറഞ്ഞ നെല്‍കൃഷി ഈ സര്‍ക്കാരിന്റെ കാലത്ത് 2.03 ലക്ഷം ഹെക്ടര്‍ ആയി കൂടിയെന്നും തുടര്‍ന്ന് നെല്‍കര്‍ഷകര്‍ക്ക് 40 കോടിയും പ്രഖ്യാപിച്ചു.

Comments are closed.