സ്റ്റാര്‍ട്ട്അപ്പ് മിഷന് 10 കോടി രൂപ വകയിരുത്തിക്കൊണ്ട് മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന മൂലധന പ്രതിസന്ധി പരിഹരിക്കുന്നതിനായി സ്റ്റാര്‍ട്ട്അപ്പ് മിഷന് 10 കോടി രൂപ വകയിരുത്തിക്കൊണ്ട് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ പ്രമുഖ കോര്‍പറേറ്റുകള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് വര്‍ക്ക് ഓര്‍ഡറുകള്‍ ഉള്ളവര്‍ക്ക് ആസ്തി സെക്യൂരിറ്റി ഇല്ലാതെ വായ്പ ലഭിക്കും.

ഐടി സെക്രട്ടറി ചെയര്‍മാനായുള്ള വിദഗ്ധ കമ്മിറ്റി നല്‍കുന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പരമാവധി 10 കോടി രൂപ വരെ പത്ത് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുന്നതാണ് സ്‌കീം. വര്‍ക്ക് ഓര്‍ഡറിന്റെ 90 ശതമാനം ഇത്തരത്തില്‍ വായ്പയായി ലഭ്യമാകുന്നതാണ്. കെഎഫ്സി, കെഎസ്ഐഡിസി എന്നിവ വഴിയാണ് പണം ലഭ്യമാക്കുക. രണ്ടാം പദ്ധതി പ്രകാരം നൂതന ഉത്പന്ന പ്രോട്ടോടൈപ്പുകളുടെ വിപൂലീകരണ ഘട്ടത്തില്‍ ഒരു കോടി രൂപ വരെ ധനസഹായം നല്‍കും.

ഇതിനായി കെഎഫ്സിക്ക് 10 കോടി രൂപയാണ് വകയിരുത്തിയത്. അതേസമയം മൂന്നാം പദ്ധതി പ്രകാരം ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ള നിരക്കുുകള്‍ പരിശോധിച്ച് പുനര്‍നിര്‍ണയം നടത്തി 30 ശതമാനമാക്കുന്നതിന് ഫിനാന്‍ഷ്യല്‍ ബില്ലില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ്.

Comments are closed.