സബ് രജിസ്ട്രാര്‍ ഓഫീസുകളെ ഐ.എസ്.ഒ നിലവാരത്തേക്ക് എത്തിക്കും ; ബജറ്റ് പ്രഖ്യാപനത്തില്‍ രജിസ്ട്രേഷനും സ്റ്റാമ്പ് ഡ്യൂട്ടിയും കൂട്ടി

സബ് രജിസ്ട്രാര്‍ ഓഫീസുകളെ ഐ.എസ്.ഒ നിലവാരത്തേക്ക് എത്തിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ അവധി ദിവസങ്ങളിലും രജിസ്ട്രേഷനും നടത്തുമെന്ന് ബജറ്റ് പ്രഖ്യാപനം. കൂടാതെ കേരള സ്റ്റാമ്പ് ആക്ടില്‍ ഭേദഗതി. ഇതില്‍ 225 കോടി വരുമാനം പ്രതീക്ഷിക്കും.ഭൂമിയുടെ ന്യായവില 10% വര്‍ധിപ്പിക്കുന്നതാണ്. 50 കോടി അധിക വരുമാനം പ്രതീക്ഷിച്ച് വന്‍കിട ഫ്ളാറ്റുകള്‍ക്ക് അടുത്തുള്ള ഭൂമിയുടെ ന്യായവില 30% വരെ വര്‍ധിപ്പിച്ച് കണക്കാക്കാം.

തുടര്‍ന്ന് ലൊക്കേഷന്‍ മാപ്പിന് ഫീസ് കൂട്ടി 200 രൂപയും തണ്ടപ്പേര് എടുക്കുന്നതിന് 100 രൂപയുമാക്കി. താമസകെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കുന്നു. 16 കോടി അധിക വരുമാനം. ഒറ്റത്തവണ കെട്ടിട നികുതി കുടിശികയ്ക്ക് റിബേറ്റ്. 50 കോടി അധിക വരുമാനം. പോക്ക് വരവ് ഫീസ് വര്‍ധിപ്പിക്കുന്നു. സ്ലാബ് പുതുക്കി നിശ്ചയിച്ചു. 8 കോടി രൂപയുടെ അധിക വരുമാനം. പാട്ടക്കുടിശിക അടയ്ക്കുന്നത് 50% പലിശ ഇളവ്. 100 കോടി വരുമാനം പ്രതീക്ഷിക്കുന്നു. ിജഞാപനം ചെയ്യപ്പെടാത്ത് ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന പുരയിടത്തിന്റെ വില കണക്കാക്കിയാണ് ന്യായവില കണക്കാക്കുക. നാലു മാസത്തിനുള്ളില്‍ ആറു ഡാമുകളിലെ മണല്‍ വാരലിന് ടെന്‍ഡര്‍.

Comments are closed.