മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം
തിരുവനന്തപുരം: മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. അതിനായി ജി.എസ്.ടി വകുപ്പിലെ 75% ഉദ്യോഗസ്ഥരെ നികുതി പിരിവിന് വിനിയോഗിക്കുന്നതാണ്. കൂടാതെ നികുതി വെട്ടിപ്പ് സാധ്യതയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിര്‍ബന്ധിത ഇ ഇന്‍വോയ്സുകള്‍ ഏര്‍പ്പെടുത്തും. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളുടെ സീറ്റ് അടിസ്ഥാനത്തില്‍ ത്രൈമാസ നികുതി ഏര്‍പ്പെടുത്തി.
ട്രാന്‍സ്പോര്‍ട്ട് മോട്ടോര്‍ വാഹനങ്ങളില്‍ പരസ്യം പതിക്കുന്നത് ഒരുമാസത്തേക്ക് നിജപ്പെടുത്തി. ഇതിനുള്ള തുകയും പുതുക്കി നിശ്ചയിച്ചു. രണ്ടു ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 2 ശതമാനവും നികുതി വര്‍ധിപ്പിച്ചു. ഇതുവഴി 200 കോടിയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.
അന്യ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം എന്‍.ഒ.സി എടുത്ത് രജിസ്ട്രേഷന് മാറ്റാതെ നികുതി അടച്ച് സര്‍വീസ് നടത്താന്‍ സൗകര്യം. നിയമ നടപടി നേരിടുന്ന വാഹന ഉടമകള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. എന്നാല്‍ മോട്ടോര്‍ വാഹനങ്ങള്‍ നാലു വര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശിക ഉള്ളവയ്ക്ക് അടയ്ക്കാന്‍ സൗകര്യം. വാഹന നികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാം.
Comments are closed.