മതന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ ഏറിയ പങ്ക് ഒരു പ്രത്യേക വിഭാഗത്തിനു മാത്രമാണു ലഭിക്കുന്നതെന്ന് ബി.ജെ.പി.

കോട്ടയം: മതന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളുടെ ഏറിയ പങ്ക് ഒരു പ്രത്യേക വിഭാഗത്തിനു മാത്രമാണു ലഭിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ക്രൈസ്തവ വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമിട്ട് ബി.ജെ.പി. രംഗത്തെത്തി. കോട്ടയത്തു വാര്‍ത്താസമ്മേളനം നടത്തിയ ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസാണ് ക്രൈസ്തവ വിഭാഗങ്ങളുമായി സംസാരിക്കുന്നത്. തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞ ദിവസം കൃഷ്ണദാസ് ക്രൈസ്തവര്‍ നേരിടുന്ന അവഗണനകള്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാരിനും പ്രതിപക്ഷത്തിനും ക്രിസ്ത്യന്‍ വിരുദ്ധ സമീപനമാണെന്നും സംസ്ഥാനത്തു നടപ്പാക്കുന്ന ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ 80 ശതമാനം മുസ്ലിംകള്‍ക്കും 20 ശതമാനം െകെസ്തവര്‍ക്കും വേണ്ടിയാണ്. മാറിമാറിവരുന്ന ഇടത്, വലത് സര്‍ക്കാരുകളാണ് ഇതിനു കാരണം. ജനസംഖ്യാ ആനുപാതികമായാണു ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതെങ്കില്‍ ക്രൈസ്തവര്‍ക്കു 48 ശതമാനം ലഭിക്കേണ്ടതാണ്.

ന്യൂനപക്ഷ ക്ഷേമത്തിനായുളള കേന്ദ്രസര്‍ക്കാരിന്റെ പതിനഞ്ചിന കര്‍മപദ്ധതിയുടെ മേല്‍നോട്ടസമിതി എല്ലാ ജില്ലകളിലും രൂപീകരിക്കണമെന്നും എല്ലാ ന്യൂനപക്ഷ വിഭാഗത്തിനും പരിഗണന നല്‍കണമെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ ഏഴു ജില്ലാ മേല്‍നോട്ടസമിതിയില്‍ മുസ്ലിം വിഭാഗം മാത്രമേയുള്ളു. ഒരു ക്രൈസ്തവ പ്രതിനിധിയെപ്പോലും അവയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത് മത വിവേചനമാണെന്നാണു കൃഷ്ണദാസ് വ്യകതമാക്കിയത്. തുടര്‍ന്ന് ക്രൈസ്തവ വിഭാഗങ്ങളെ പരസ്യമായി പിന്തുണയ്ക്കാനാണു ബി.ജെ.പിയുടെ തീരുമാനിച്ചിരിക്കുന്നത്.

Comments are closed.