ഐശ്വര്യം ഉണ്ടാകാനായി കഴുത്തില്‍ കറുത്ത ചരട് കെട്ടിയതിനെത്തുടര്‍ന്ന് ഒരു വയസ്സുകാരന് ദാരുണാന്ത്യം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ ഐശ്വര്യം ഉണ്ടാകാനായി കഴുത്തില്‍ കറുത്ത ചരട് കെട്ടിയതിനെത്തുടര്‍ന്ന് ഒരു വയസ്സുകാരന് ദാരുണാന്ത്യം. കുട്ടികളെ തള്ളിക്കൊണ്ട് നടക്കുന്ന ചെറിയ പ്രാമിനുള്ളിലായിരുന്നു കുഞ്ഞ്. ഇതിനുള്ളില്‍ നിന്ന് എങ്ങനെയോ താഴെ വീണ സമയത്ത് കുഞ്ഞിന്റെ കഴുത്തിലെ ചരട് വണ്ടിയില്‍ കുരുങ്ങി മുറുകിയാണ് അപകടമുണ്ടായത്. സംഭവം നടക്കുമ്പോള്‍ കുഞ്ഞിനെ വീടിനുള്ളില്‍ ഇരുത്തിയതിന് ശേഷം മാതാപിതാക്കള്‍ ടെറസിലേക്ക് പോയിരിക്കുകയായിരുന്നു.

ഇവര്‍ തിരികെ എത്തിയപ്പോള്‍ കുഞ്ഞ് വണ്ടിക്കുള്ളില്‍ ചരട് കഴുത്തില്‍ മുറുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം എങ്ങനെയാണ് വണ്ടിക്കുള്ളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞ് വീണതെന്ന് മനസിലാകുന്നില്ലെന്ന് പിതാവ് വ്യക്തമാക്കി. കണ്ണുതട്ടാതിരിക്കാന്‍ കുഞ്ഞുങ്ങളുടെ കാലിലും കഴുത്തിലും ജപിച്ച ചരടുകള്‍ കെട്ടുക എന്നത് ഉത്തര്‍പ്രദേശിലെ ആചാരങ്ങളുടെ ഭാഗമാണ്.

Comments are closed.