ജിംനേഷ്യത്തിലെ സ്വിമ്മിങ് പൂളില്‍ മലയാളി യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഒന്റാറിയോ : കാനഡയില്‍ റിച്ച്മൗണ്ട് ഹില്‍ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിമ്മിങ് പൂളില്‍ മലയാളി യുവാവിനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന നിതില്‍ ഗോപിനാഥിനെ (25) ആണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിനാഥന്റെ മകനായ ഇയാള്‍ ബിടെക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉപരി പഠനത്തിനായി മൂന്നു വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയില്‍ എത്തിയത്.

പഠന ശേഷം ജോലിയിലും പ്രവേശിച്ചിരുന്നു. നിധിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സാണ് മരണവിവരം നാട്ടില്‍ അറിയിച്ചത്. അതേസമയം മരണകാരണം എന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. സ്വഭാവിക മരണമാണോ ഇതെന്ന സംശയവുമുണ്ട്. എന്നാല്‍ നിധിന് ആത്മഹത്യ ചെയ്യേണ്ടതായ സാഹചര്യമില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്.

Comments are closed.