താലിബാന്‍ ഭീകരന്‍ ഇഹ്സാനുള്ള ഇഹ്സാന്‍ പാക്ക് ജയിലില്‍ നിന്നും രക്ഷപ്പെട്ടു

ഇസ്ലാമാബാദ്: താലിബാന്‍ ഭീകരന്‍ ഇഹ്സാനുള്ള ഇഹ്സാന്‍ പാക്ക് ജയിലില്‍ നിന്നും രക്ഷപ്പെട്ടു. നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്സായിയെ വെടിവെച്ച സംഭവത്തിലെ മുഖ്യസൂത്രധാരനായ ഇയാള്‍ ജനുവരി 11 ന് പാക്കിസ്ഥാന്‍ സുരക്ഷാ സേനയുടെ തടവറയില്‍ നിന്നും രക്ഷപ്പെട്ടതായി സമൂഹമാധ്യമത്തിലുടെ പുറത്തുവിട്ട സന്ദേശത്തിലുടെ ഇയാള്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

2017 ല്‍ താന്‍ കീഴടങ്ങിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പാക്ക് സുരക്ഷാ സേനയ്ക്കായില്ലെന്നും അതിനാലാണ് തടവ് ചാടിയതെന്നും ദൈവത്തിന്റെ അനുഗ്രഹത്തോടെയാണ് ജയില്‍ ചാടാന്‍ കഴിഞ്ഞതെന്നും ഇഹ്സാന്‍ സന്ദേശത്തില്‍ പറയുന്നു. അതേസമയം മലാലയ്ക്കു നേരെയുണ്ടായ വെടിവെയ്പിനു പുറമെ 2014 ല്‍ 132 കുട്ടികളെ കൂട്ടക്കുരുതി ചെയ്ത പെഷാവാര്‍ സ്‌കുള്‍ വെടിവെയ്പിനു പിന്നിലും ഇയാളായിരുന്നു.

Comments are closed.