Ultimate magazine theme for WordPress.

ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവരെ ഒഴിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് മാറ്റി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒന്നിലും ഇടപെടാന്‍ താല്‍പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പ്രതിഷേധം നടത്തുന്നവരെ ഉടന്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. നാളെയാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്. അവിടെ ചില പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കുന്നു. അത് എങ്ങനെ പരിഹരിക്കാമെന്ന് പരിശോധിക്കുകയാണ്.

ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. അതായിരിക്കും ഉചിതമായ സമയമെന്നും ജസ്റ്റീസ് എസ്.കെ കൗള്‍, ജസ്റ്റീസ് കെ.എം ജോസഫ് എന്നിവരുടെ ബെഞ്ച് അറിയിച്ചു. എന്നാല്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കുകയാണെന്ന് പരാതിക്കാരില്‍ ഒരാളുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, എന്തിനാണ് ഞങ്ങള്‍ അതില്‍ സ്വാധീനം ചെലുത്തുന്നത് എന്നായിരുന്നു കോടതിയുടെ മറുപടി.അതേസമയം, എന്തുകൊണ്ട് ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചില്ലെന്നും തിങ്കളാഴ്ച ഇതിലെല്ലാം വാദത്തിന് തയ്യാറായി എത്താനായിരുന്നു കോടതി ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്ക് നല്‍കിയ മറുപടി.

Comments are closed.