ഒമാനില്‍ സെയില്‍സ് പര്‍ച്ചേയ്സ് മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ വിസ പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം
മസ്കറ്റ്: ഒമാനില്‍ സ്വദേശി വത്കരണം ശക്തമാക്കുന്നതിനെത്തുടര്ന്ന് സെയില്‍സ് പര്‍ച്ചേയ്സ് മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ വിസ പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. തുടര്‍ന്ന് സെയില്‍സ് റെപ്രസെന്റേറ്റീവ്/സെയില്‍സ് പ്രമോട്ടര്‍, പര്‍ച്ചേഴ്സ് റെപ്രസെന്റേറ്റീവ് എന്നി തസ്തിക നൂറു ശതമാനവും സ്വദേശിവത്കരിച്ചുകൊണ്ടു കഴിഞ്ഞ ദിവസം ഒമാന്‍ മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്രി ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
ഈ തസ്തികയില്‍ തൊഴില്‍ ചെയ്തു വരുന്ന വിദേശികള്‍ വിസ കാലാവധി കഴിയുമ്പോള്‍ രാജ്യം വിട്ടുപോകണമെന്നും കാലാവധി പൂര്‍ത്തീകരിക്കുന്ന ഈ വിസകള്‍ പുതുക്കി നല്‍കുകയില്ലെന്നുമാണ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം. കൂടാതെ ഇന്‍ഷുറന്‍സ് മേഖലകളിലെ സ്വദേശിവത്കരണവും പുരോഗമിക്കുകയാണ്. ഈ മേഖലയില്‍ 75 % ശതമാനം സ്വദേശിവല്‍ക്കരണം പാലിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ആരോഗ്യ മേഖലയിലെ ഫാര്‍മസിസ്റ്റ് തസ്തിക പൂര്‍ണമായും സ്വദേശികള്‍ക്കായി നീക്കി വെക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
Comments are closed.