മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ‘ഷൈലോക്ക്’ 50 കോടി ക്ലബ്ബിലേക്ക്

തിരുവനന്തപുരം: മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ‘ഷൈലോക്ക്’ 50 കോടി ക്ലബ്ബിലേക്ക് എത്തി. ചിത്രത്തിന് മികച്ച കളക്ഷന്‍ ലഭിക്കുന്നതിനെത്തുടര്‍ന്ന് ചിത്രം 50 കോടി ക്ലബ്ലില്‍ കയറിയതിന്റെ സന്തോഷം പങ്കുവെച്ച് സംവിധായകന്‍ അജയ് വാസുദേവ് ഫേസ്ബുക്കിലൂടെ ആരാധകര്‍ക്ക് നന്ദി അറിയിച്ചിരുന്നു.

ഇന്ത്യയില്‍ ആകെ 313 തീയേറ്ററുകളുള്ളതില്‍ കേരളത്തില്‍ മാത്രം 226 തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ബംഗളൂരു, ഹൈദരാബാദ്, ആന്‍ഡമാന്‍, മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, കൊല്‍ക്കത്ത, ഒറീസ, മധ്യപ്രദേശ്, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലും എത്തിയിരുന്നു.

Comments are closed.