ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

ഗുവാഹത്തി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി ഏഴരയ്ക്കാണ് മത്സരം. ബ്ലാസ്റ്റേഴ്സ് എട്ടും നോര്‍ത്ത് ഈസ്റ്റ് ഒന്‍പതും സ്ഥാനങ്ങളിലാണുള്ളത്. അതേസമയം ഇന്നലെ നടന്ന മത്സരത്തില്‍ ജെംഷഡ്പൂര്‍ എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച് മുംബൈ സിറ്റി പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചു. എഴാം മിനുറ്റില്‍ പിന്നിലായ ശേഷം ഇരട്ട ഗോളുമായി മുംബൈ സിറ്റി തിരിച്ചെത്തി.

തുടര്‍ന്ന് ഇഞ്ചുറിടൈമില്‍(90+2) ബിദ്യാനന്ദ സിംഗിലൂടെ മുംബൈ ജയമുറപ്പിക്കുകയായിരുന്നു. നാലാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്സിക്ക് 16 കളിയില്‍ 26 പോയിന്റാണുള്ളത്. 14 കളിയില്‍ 21 പോയിന്റുമായി ചെന്നൈയിന്‍ എഫ്സിയും 15 കളിയില്‍ 21 പോയിന്റുമായി ഒഡീഷ എഫ്സിയുമാണ് തൊട്ടടുത്തുള്ളത്. 15 വീതം മത്സരങ്ങളില്‍ 30 പോയിന്റുള്ള എടികെയും 28 പോയിന്റുള്ള ബെംഗളൂരു എഫ്സിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്നാല്‍ 16 കളിയില്‍ 33 പോയിന്റുള്ള എഫ്സി ഗോവയാണ് ഒന്നാംസ്ഥാനത്തെത്തിയത്.

Comments are closed.