സാംസങ്ങിന്റെ ഗാലക്സി എ 50 എസിന് ഇന്ത്യയില്‍ വില കുറച്ചു

സാംസങ്ങിന്റെ മിഡ് റേഞ്ച് സ്മാർട്ട്ഫോണായ ഗാലക്‌സി എ 50 എസിന് ഇന്ത്യയിൽ വില കുറച്ചു. 4 ജിബി റാം വേരിയന്റിന് 22,999 രൂപ എന്ന പ്രാരംഭ വിലയിൽ അവതരിപ്പിച്ച ഫോൺ ഇപ്പോൾ 17,499 രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ 24,999 രൂപയ്ക്ക് ലഭ്യമായിരുന്ന ഗാലക്‌സി എ 50 എസിന്റെ 6 ജിബി വേരിയന്റ് ഇപ്പോൾ 19,999 രൂപയ്ക്ക് സ്വന്തമാക്കാം.

6.4 ഇഞ്ച് ഫുൾ എച്ച്ഡി + ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, ഓൺ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസർ എന്നിവയുമായാണ് എ 50 എസ് പുറത്തിറക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 9 പൈയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് എക്‌സിനോസ് 9611 പ്രോസസറാണ്. 4 ജിബി, 6 ജിബി വേരിയന്റുകളിൽ 128 ജിബി സ്റ്റോറേജോടെയാണ് എ50എസ് വരുന്നത്. 15 വാൾട്ട് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിലുള്ളത്.

ക്യാമറയുടെ പരിശോധിച്ചാൽ സാംസങ് ഗാലക്‌സി എ 50 എസിന് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. അതിൽ 48 മെഗാപിക്സൽ പ്രധാന ക്യാമറ എഫ് / 2.0 ലെൻസോടി കൂടി നൽകിയിരിക്കുന്നു. 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് ക്യാമറ എന്നിവ എഫ് / 2.2 ലെൻസോടെയാണ് നൽകിയിരിക്കുന്നത്. മുൻവശത്ത് 32 മെഗാപിക്സൽ ക്യാമറയുണ്ട്. ഇത് സൂപ്പർ സ്റ്റെഡി വീഡിയോ ഫീച്ചർ സപ്പോർട്ടോടെയാണ് വരുന്നത്.

പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് വയലറ്റ്, പ്രിസം ക്രഷ് വൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാകുന്ന ഗാലക്‌സി എ 50 എസ് മികച്ച 3 ഡി പ്രിസം ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. ഈ സ്മാർട്ട്ഫോൺ അതിന്റെ വിലയനുസരിച്ച് മാന്യമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. പുതുക്കിയ വിലയിൽ എ50എസ് ലഭ്യമാകുന്നതോടെ അത് എ51ന്റെ വിപണിയെ ഇത് ബാധിക്കും.

ഗാലക്‌സി എ 50എസുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും പുതിയ ഫോണാണ് ഗാലക്‌സി എ 51. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + സ്‌ക്രീനുള്ള ഗാലക്‌സി എ 50എസിനെക്കാൾ എയേക്കാൾ അല്പം വലുതാണ് ഗാലക്‌സി എ 51. അമോലെഡ് പാനലാണ് ഇതിൽ നൽകിയിരിക്കുന്നത്. 6 ജിബി റാമും ഒക്ടാ കോർ എക്‌സിനോസ് 9611 പ്രോസസറും 128 ജിബി സ്റ്റോറേജും 512 ജിബി വരെ എക്പാന്റബിൾ സ്റ്റോറേജുമായാണ് എ 51 വരുന്നത്.

ഗാലക്‌സി എ50എസിൽ ലഭിക്കുന്നതിനെ അപേക്ഷിച്ച് എ51 ന് ഒരു അധിക ക്യാമറയുണ്ട്. ഗാലക്സി എ51ലെ നാല് റിയർ ക്യാമറ സെറ്റപ്പിൽ പ്രൈമറി ക്യാമറ 48 മെഗാപിക്സലാണ്. 5 മെഗാപിക്സൽ മാക്രോ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയും പിറകിലെ ക്യാമറ സെറ്റപ്പിൽ ഉൾപ്പെടുന്നു. മുൻവശത്ത് 32 മെഗാപിക്സൽ പഞ്ച് ഹോൾ ക്യാമറയാണ് നൽകിയിരിക്കുന്നത്.

മാന്യമായ ഡിസൈനിലാണ് ഗാലക്സി എ51 വിപണിയിൽ എത്തിച്ചിരിക്കുന്നത്. മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. 23, 999 രൂപയാണ് ഡിവൈസിന്റെ വില. ഗാലക്സി എ50എസ് വിലക്കുറവിൽ ലഭ്യമാകുന്നതോടെ കൂടുതൽ വിലയുള്ള എ51ന്റെ വിപണിയെ ഇത് സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്. വില അപേക്ഷിച്ച് നോക്കിയാൽ ഉപയോക്താക്കൾ എ50 എസ് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.

ഗാലക്‌സി എ 51 വാങ്ങുന്ന ഉപയോക്താക്കൾക്ക് മികച്ച സെറ്റ് ക്യാമറകൾ ലഭിക്കുമെന്നതാണ് രണ്ട് സ്മാർട്ട്ഫോണുകളെയും വ്യത്യസ്തമാക്കുന്നത്. 4,000 രൂപ അധികമായി നൽകാൻ തയ്യാറുള്ള ഉപയോക്താക്കൾ എ51 തിരഞ്ഞെടുക്കും. പുതിയ മോഡൽ എന്ന പ്രത്യേകതയും എ51നുണ്ട്. കുറഞ്ഞ നിരക്ക് നോക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം ഉപയോക്താക്കളും എ50എസ് തിരഞ്ഞെടുക്കും

Comments are closed.