നിര്‍ഭയ കേസില്‍ തീഹാര്‍ ജയിലധികൃതരുടെ ഹര്‍ജി പട്യാല കോടതി തള്ളി

ന്യൂഡല്‍ഹി : നിര്‍ഭയ കേസില്‍ എല്ലാ പ്രതികളും നിയമപരമായ അവകാശങ്ങള്‍ വിനിയോഗിച്ചെന്നും അതിനാല്‍ പുതിയ മരണ വാറന്റ് പുറപ്പെടുവിക്കണമെന്ന വാദത്തെത്തുടര്‍ന്ന് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണ വാറണ്ടിറക്കാനാകില്ലെന്ന് വിമര്‍ശിച്ച്, തീഹാര്‍ ജയിലധികൃതരുടെ ഹര്‍ജി പട്യാല കോടതി തള്ളി.

പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരുടെ ദയാഹര്‍ജി അടക്കം രാഷ്ട്രപതി തള്ളിയെങ്കിലും പവന്‍ ഗുപ്ത ഇപ്പോഴും നിയമത്തിന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹനാണെന്നും എന്നാല്‍ പവന്‍ ഗുപ്ത എന്തുകൊണ്ട് നേരത്തെ അപേക്ഷ നല്‍കിയില്ലെന്ന് പ്രോസിക്യൂട്ടര്‍ ചോദിച്ചെങ്കിലും ,കേസ് സുപ്രീംകോടതിയുടെ അടക്കം പരിഗണനയിലിരിക്കുന്നതിനാല്‍ പുതിയ മരണ വാറന്റ് ഇപ്പോള്‍ നല്‍കാനാകില്ലെന്നും കോടതി അറിയിച്ചു.

അതേസമയം പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റിയാല്‍ മതിയെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ പ്രതികളെ തൂക്കിലേറ്റാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പവന്‍ ഗുപ്തയുടെയും നിയമ നടപടികള്‍ പൂര്‍ത്തിയാകട്ടെയെന്നും ഹൈക്കോടതി ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ടെന്നും ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ ബഞ്ച് വ്യക്തമാക്കി.

Comments are closed.