കൊറോണയെത്തുടര്‍ന്ന് ചൈനയില്‍ നിന്നും കൊച്ചിയിലെത്തിച്ച 15 മലയാളി വിദ്യാര്‍ത്ഥികള്‍ ഇനി വീടുകളില്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ വൈറസിനെത്തുടര്‍ന്ന് ചൈനയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കൊച്ചി വിമാനത്താവളത്തില്‍ നിന്നും പ്രത്യേക സുരക്ഷയില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച 15 മലയാളി വിദ്യാര്‍ത്ഥികളെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും തുടര്‍ന്ന് അടുത്ത 28 ദിവസത്തേക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഇവരോട് ആവശ്യപ്പെടുകയുമായിരുന്നു. ബാംഗോങ്ങ് വഴിയുള്ള വിമാനത്തില്‍ രാത്രി 11 മണിയോടെയാണ് ഇവര്‍ കൊച്ചിയിലെത്തിയത്.

തമിഴ്‌നാട് സ്വദേശികളായ 2 വിദ്യാര്‍ത്ഥികള്‍ കൂടി ഇവര്‍ക്കൊപ്പമുണ്ട്. യുനാന്‍ പ്രവിശ്യയിലെ ഡാലിയന്‍ ആരോഗ്യ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണിവര്‍. അതേസമയം കേരളത്തിലേക്ക് പോരാനായി കഴിഞ്ഞ ദിവസം കുമിങ്ങ് വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഇവര്‍ക്ക് വിമാനത്തില്‍ കയറാനായിരുന്നില്ല.സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തില്‍ ഇവരെ കയറ്റാത്തതാണ് തിരിച്ചടിയായത്.

Comments are closed.