കൊറോണ വൈറസ് : കാസര്‍കോട് ജില്ലയില്‍ ഒരാള്‍ കൂടി ആശുപത്രിയിയില്‍

കാസര്‍കോട്: കൊറോണ വൈറസിന് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ ഒരാളെ കൂടെ ആശുപത്രിയിലേക്ക് മാറ്റി. ജില്ലയില്‍ നിന്നും ഇതുവരെ 22 പേരുടെ സ്രവം പരിശോധനക്കയച്ചപ്പോള്‍ ഇതില്‍ പതിനെട്ട് പേരുടെ ഫലം നെഗറ്റീവാണ്.

എന്നാല്‍ ചികിത്സയിലുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ഇന്ന് റവന്യുമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരുന്നതാണ്. അതിനായി വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച 15 ടീം അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Comments are closed.