ചെന്നൈ മംഗുളൂരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും ഡയമണ്ടും 21 പവര്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

കോഴിക്കോട് : ചെന്നൈ മംഗുളൂരു സൂപ്പര്‍ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും ഡയമണ്ടും 21 പവര്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു. 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ ഡയമണ്ട് ആഭരണങ്ങളാണ് ചെന്നൈ മംഗുളൂരു സൂപ്പര്‍ഫാറ്റില്‍ ഉണ്ടായ കവര്‍ച്ചയില്‍ നഷ്ടമായത്.

തുടര്‍ന്ന് തിരുപ്പൂരിനും കോഴിക്കോടിനും ഇടയിലാണ് മോഷണം നടന്നതെന്നും ഡയമണ്ടും 21 പവര്‍ സ്വര്‍ണ്ണവും പണവും കവര്‍ച്ചചെയ്യപ്പെട്ടുവെന്നും ചെന്നൈ സ്വദേശി പൊന്നിമാരന്‍ കോഴിക്കോട് റെയില്‍വേ സിഐയ്ക്ക് പരാതി നല്‍കി. അതേസമയം കാഞ്ഞങ്ങാട് സ്വദേശികളുടെ സ്വര്‍ണ്ണമാണ് മലബാര്‍ എക്സ്പ്രസില്‍ ഉണ്ടായ കവര്‍ച്ചയില്‍ നഷ്ടമായത്.

ഇവര്‍ വടകരയില്‍ എത്തിയപ്പോഴാണ് മോഷണത്തെ കുറലച്ച് അറിഞ്ഞത്. ആറ് പവന്‍ സ്വര്‍ണ്ണ താലി, രണ്ട് പവന്‍ വള, രണ്ട് മോതിരം, കമ്മല്‍, മൂക്കുത്തി എന്നിവയാണ് നഷ്ടപ്പെട്ടത്. ഈ ആഭരണങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന ബാഗ് ഉള്‍പ്പെടെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കൂടാതെ നഷ്ടപ്പെട്ട ബാഗില്‍ എടിഎം കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയും ഉണ്ടായിരുന്നുവെന്നുമാണ് പരാതി. എന്നാല്‍ ഇരു സംഭവങ്ങളിലും ആരെയും പിടികൂടിയിട്ടില്ല.

Comments are closed.