Ultimate magazine theme for WordPress.

12 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്‍ക്കത്ത: 12 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 20-25 ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. എന്നാല്‍ പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു. ഇയാള്‍ക്കൊപ്പം പുറത്തു പോയ പെണ്‍കുട്ടി മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും എന്നാല്‍ പിറ്റേന്ന് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു.

പ്രതികളിലൊരാള്‍ക്കൊപ്പം പെണ്‍കുട്ടി പര്‍ണശ്രീ എന്ന സ്ഥലത്തുള്ള വീട്ടിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന മറ്റൊരാള്‍ക്കൊപ്പം മദ്യപിച്ചു. തുടര്‍ന്ന് ഏക്ബാല്‍പൂരിലെ മറ്റൊരു വീട്ടിലെത്തി. അവിടെ പ്രതികളില്‍ രണ്ടുപേര്‍ കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നു. പിന്നീട് നാലുപേരും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതിയില്‍ കുട്ടി വ്യക്തമാക്കിയിരുന്നു.

Comments are closed.