കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് പി.ജെ.ജോസഫ്

കോട്ടയം : കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കോട്ടയത്ത് ഇരുപാര്‍ട്ടികളുടെയും നേതൃയോഗം ചേരുന്നുണ്ട്. പ്രഖ്യാപനം അതിന് ശേഷം ഉണ്ടാകുമെന്നും കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ.ജോസഫ് പറയുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസില്‍ എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന ആരോപണം ജോസ് കെ.മാണി നിഷേധിച്ചിരുന്നു.

കേരളാ കോണ്‍ഗ്രസ് എന്നും യുഡിഎഫിനൊപ്പം മാത്രമാണെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പി.ജെ ജോസഫിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ജോസ്.കെ മാണി വ്യക്തമാക്കിയിരുന്നു. അതേസമയം, ലയനത്തെ കുറിച്ച് അറിയില്ലെന്ന ജോസ് കെ.മാണിയുടെ പ്രതികരണത്തിന് ‘അങ്ങനെ പലതും അറിയുന്നില്ല’ എന്നായിരുന്നു ജോസഫിന്റെ പ്രതികരണം.

Comments are closed.