അഡീഷണല്‍ സെഷന്‍സ് ജഡ്ജിന്റെ ഭാര്യയേയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിക്ക് വധശിക്ഷ

ചണ്ഡീസ്ഗഡ്: ഗുരുഗ്രാമിലെ സെക്ടര്‍ 49 ലെ ആര്‍ക്കേഡിയ മാര്‍ക്കറ്റിന് സമീപം ഗുരുഗ്രാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കൃഷ്ണ കാന്ത് ശര്‍മ്മയുടെ ഭാര്യയേയും മകനെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്ക് ഹരിയാന കോടതി വധശിക്ഷ വിധിച്ചു. 2018 ഒക്ടോബര്‍13ന് കൃഷ്ണ കാന്ത് ശര്‍മ്മയുടെ ഭാര്യ റിതുവിനെയും മകന്‍ ധ്രുവിനെയുമാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നത്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുധീര്‍ പാര്‍മര്‍ ആണ് കൃഷ്ണ കാന്ത് ശര്‍മ്മയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന പ്രതിക്ക് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് 64 ദൃകസാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. കൊലപാതകം, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നത്.

Comments are closed.