വന്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയ ബജറ്റ് പ്രതീക്ഷ നല്‍കുന്നുവെന്ന് പ്രവാസി സംഘടനാ പ്രതിനിധികള്‍

ദുബായ്: കേരള ബജറ്റില്‍ വന്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയത് പ്രതീക്ഷ നല്‍കുന്നുവെന്ന് ചില പ്രവാസി സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍ ഇത്തവണത്തേത് മുന്‍ ബജറ്റുകളുടെ വെറും ആവര്‍ത്തനമാണെന്ന് യുഡിഎഫ് അനുകൂല പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തിയിരുന്നു.

സംസ്ഥാന ബജറ്റില്‍ വിവിധ ക്ഷേമ പരിപാടികള്‍ക്കായി പ്രവാസി വകുപ്പിന് 90 കോടി രൂപ നീക്കിവച്ചത് പ്രതീക്ഷ നല്‍കുന്നുവെന്നും പ്രവാസി മലയാളികളെ കാര്യമായി കരുതി ഒരുക്കിയ ഒരു ബജറ്റാണെന്നും പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജാബിര്‍ പിഎം അറിയിച്ചു. അതേസമയം 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും പുറമെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിനും വേണ്ടി മൂന്നു കോടി അനുവദിച്ചതു പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണെന്ന് നോര്‍ക്ക ലീഗല്‍ കണ്‍സല്‍ട്ടന്റ് അഡ്വക്കറ്റ് ഗിരീഷ് കുമാര്‍വ്യക്തമാക്കി.

എന്നാല്‍ എന്നാല്‍ സ്വദേശിവല്‍ക്കരണവും സാമ്പത്തിക തളര്‍ച്ചയും കാരണം ഒട്ടേറെ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിന്ന സാഹചര്യത്തില്‍ നടത്തിയിരിക്കുന്ന പ്രഖ്യാപനങ്ങള്‍ മുന്‍ വര്‍ഷങ്ങളിലേപ്പോലെ വെറും വാക്കുകള്‍ ആയി മാറരുതെന്നുമാണ് പ്രവാസികളുടെ ആവശ്യമെന്നും ഓഐസിസി പ്രവര്‍ത്തകര്‍ പറഞ്ഞു.

Comments are closed.