ഹോളിവുഡില്‍ നിന്ന് ദ ഇന്‍വിസിബിള്‍ മാന്‍ എന്ന ഫിക്ഷന്‍ ഹൊറര്‍ സിനിമ എത്തുന്നു

ഹോളിവുഡില്‍ നിന്ന് ദ ഇന്‍വിസിബിള്‍ മാന്‍ എന്ന ഒരു സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ എത്തുന്നു. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. ലെയ്ഗ് വാണെല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എച്ച് ജി വെല്‍സിന്റെ നോവലാണ് അതേപേരില്‍ സിനിമയാകുന്നത്. എലിസബത്ത് മോസ്, ആല്‍ഡിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പേര് സൂചിപ്പിക്കും പോലെ അദൃശ്യമനുഷ്യനാണ് ചിത്രത്തിന്റെ പ്രമേയത്തിന്റെ കേന്ദ്രസ്ഥാനത്ത് എത്തുന്നത്.

Comments are closed.