Ultimate magazine theme for WordPress.

പ്രീമിയര്‍ ലീഗ് കിരീടത്തിന് അരികെ എത്തിയ ലിവര്‍പൂളിന് 31 കോടി രൂപ് ബോണസ്‌

ലണ്ടന്‍: 30 വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രീമിയര്‍ ലീഗ് കിരീടം നേടിയാല്‍ ലിവര്‍പൂള്‍ താരങ്ങള്‍ക്ക് 31 കോടി രൂപയാണ് ബോണസായി കിട്ടുന്നത്. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ലിവര്‍പൂളിന് വേണ്ടി കളിച്ച എല്ലാ താരങ്ങളും ബോണസിന് അര്‍ഹരാണ്. കോച്ച് യുര്‍ഗന്‍ ക്ലോപ്പിനും വലിയ തുകയാണ് ലഭിക്കുക. പ്രീമിയര്‍ ലീഗില്‍ 25 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 22 പോയിന്റിന്റെ ലീഡാണ് ലിവര്‍പൂളിനുള്ളത്.

നിലവിലെ ചാംപ്യന്മരായ മാഞ്ചസ്റ്റര്‍ സിറ്റി 51 പോയിന്റുമായാണ് രണ്ടാംസ്ഥാനത്തുള്ളത്. അതേസമയം കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയപ്പോള്‍ ലിവര്‍പൂള്‍താരങ്ങക്ക് 42 കോടി രൂപ ബോണസായി ലഭിച്ചിരുന്നു. എന്നാല്‍ 13 മത്സരങ്ങളാണ് ഇനി ലീഗില്‍ അവസാനിക്കുന്നത്. ശനിയാഴ്ച നോര്‍വിച്ച് സിറ്റിക്കെതിയാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം നടക്കുന്നത്.

Comments are closed.