ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങിലും പക്വത കാണിച്ച് ജഡേജ
ഓക്ലന്‍ഡ്: ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങിലും പക്വത കാണിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജ. ഇന്ന് ന്യൂസിലന്‍ഡിനെതിരെ രണ്ടാം ഏകദിനത്തില്‍ 10 ഓവര്‍ എറിഞ്ഞ ജഡ്ഡു 35 റണ്‍സ് മാത്രമാണ് വിട്ടുകോടുത്തത്. കൂടാതെ ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. ജസ്പ്രീത് ബൂമ്രയും ഷാര്‍ദുല്‍ ഠാകൂറും യൂസ്വേന്ദ്ര ചാഹലും റണ്‍സ് വിട്ടുകൊടുത്തിരുന്നു.
അതേസമയം ഒരു തകര്‍പ്പന്‍ റണ്ണൗട്ടും ജഡേജയുടേതായിരുന്നു. എന്നാല്‍ ജഡേജയുടെ നേരിട്ടുള്ള ഏറില്‍ ജയിംസ് നീഷാം പുറത്താവുകയായിരുന്നു. വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തു. നവ്ദീപ് സൈനിയുടെ പന്ത് ബാക്ക്വേര്‍ഡ് പോയിന്റിലേക്ക് തട്ടിയിട്ട് റോസ് ടെയ്ലര് സിംഗിളിന് ശ്രമിച്ചു. എന്നാല്‍ പോയിന്റില്‍ നിന്ന് ഓടിയെത്തിയ ജഡേജ. പന്ത് ഒറ്റകയ്യ് കൊണ്ടെടുത്ത് സ്റ്റംപിലേക്കെറിയുകയായിരുന്നു.
Comments are closed.