നിരവധി പരിഷ്‌ക്കരണങ്ങള്‍ ഉള്‍പ്പെടുത്തി മാരുതി സുസുക്കി വിറ്റാര ബ്രെസ വരുന്നു

ഇത്തവണ ഓട്ടോ എക്സ്പോയിൽ വാഹന വിപണി ഏറ്റവും കാത്തിരുന്ന വാഹനങ്ങളിലൊന്നായിരുന്നു മുഖംമിനുക്കി എത്തുന്ന മാരുതി സുസുക്കി വിറ്റാര ബ്രെസ. പ്രതീക്ഷിച്ചതുപോലെ അനവധി പരിഷ്ക്കരണങ്ങൾ വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും കുറച്ച് ശ്രദ്ധേയമായ മാറ്റങ്ങൾ കോംപാക്ട് എസ്‌യുവിയെ വ്യത്യസ്തമാക്കുന്നു.

കോസ്മെറ്റിക് മാറ്റങ്ങൾ, ചില അധിക ഉപകരണങ്ങൾ, ഒരു പുതിയ പെട്രോൾ എഞ്ചിൻ എന്നിവയാണ് വിറ്റാര ബ്രെസയിൽ മാരുതി നവീകരിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സബ് കോംപാക്‌ട് എസ്‌യുവിയായി വിപണിയിൽ പിടിച്ചു നിൽക്കാൻ പുതിയ മാറ്റങ്ങൾ കമ്പനിയെ സഹായിക്കുമോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.

മൂന്ന് വർഷത്തിലേറെയായി കോസ്മെറ്റിക് നവീകരണങ്ങളൊന്നുമില്ലാതെ വിറ്റാര ബ്രെസ ഇന്ത്യൻ വിപണിയിൽ എത്തുന്നു. ഈ വിഭാഗത്തിലെ രൂപകൽപ്പന ഒരു പ്രധാന വശമായതിനാൽ കാറിന്റെ പുറംഭാഗങ്ങളും ഇന്റീരിയറുകളും പുതുമയുള്ളതായി നിലനിർത്തുന്നതിന് മാരുതി സുസുക്കി നേരിയ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.

എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന പുതിയ ഗ്രില്ലിനൊപ്പം പുനർ‌രൂപകൽപ്പന ചെയ്ത മുൻവശം 2020 ബ്രെസക്ക് ലഭിക്കുന്നു. അവ ഡേ ടൈം റണ്ണിംഗ് ലാമ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.

പുതിയ എൽഇഡി ടെയിൽ ലാമ്പുകൾക്കൊപ്പം കാറിന്റെ രണ്ട് ഭാഗത്തും അല്പം മാറ്റം വരുത്തിയ ബമ്പറുകളും ലഭിക്കും. വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ 16 ഇഞ്ച് ഡ്യുവൽ ടോൺ ഡയമണ്ട് കട്ട് അലോയ് വീലുകളും മാരുതി സുസുക്കി സജ്ജീകരിച്ചിട്ടുണ്ട്.

2020 വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളം നിലവിലുള്ള മോഡലിൽ നിന്നുള്ള ലളിതമായ അതേ ലേഔട്ട് മുന്നോട്ട് കൊണ്ടുപോകുന്നു. എന്നിരുന്നാലും പുതിയ സീറ്റ് അപ്ഹോൾസ്റ്ററി ഉപയോഗിച്ച് ക്യാബിന് ചുറ്റും ഒരു പുതിയ ടെക്നോ ഇഫക്റ്റ് ആക്സന്റുകൾ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നു. ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ മൊത്തത്തിലുള്ള കാറിന്റെ പ്രീമിയം ലുക്ക് വർധിപ്പിക്കുന്നു.

കോംപാക്ട് എസ്‌യുവിയുടെ ഫീച്ചറുകളുടെ അടിസ്ഥാനത്തിൽ, 2020 വിറ്റാര ബ്രെസയ്ക്ക് മാരുതി സുസുക്കിയുടെ സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ 2.0 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ഇന്റഗ്രേഷൻ എന്നിവയും തത്സമയ ട്രാഫിക് നാവിഗേഷൻ, വാഹന അലേർട്ടുകൾ, ക്യൂറേറ്റുചെയ്‌ത ഓൺലൈൻ ഉള്ളടക്കം എന്നിവയും ലഭിക്കുന്നു.

അതോടൊപ്പം ഓട്ടോ ഡിമ്മിംഗ് ഐ‌ആർ‌വി‌എം, ക്രൂയിസ് കൺ‌ട്രോൾ തുടങ്ങിയവയ്‌ക്കൊപ്പം ഓട്ടോമാറ്റിക്കായി മടക്കാവുന്ന റിയർ‌ വ്യൂ മിററുകളും ലഭിക്കുന്നു. കൂടാതെ മൾ‌ട്ടി-ഇൻ‌ഫോ ഡിസ്പ്ലേ അതേപടി നിലനിർത്തിയിട്ടുണുണ്ട്. പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് ഉള്ള കീലെസ് എൻ‌ട്രിയും ബ്രെസയിൽ സാധ്യമാണ്.

ഇതുവരെ ബി‌എസ്-VI കംപ്ലയിന്റ് ഫിയറ്റ് സോഴ്‌സ്ഡ് 1.3 ലിറ്റർ ഡീസൽ നാല് സിലിണ്ടർ DDS 200 ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് വിറ്റാര ബ്രെസ വിപണിയിൽ എത്തിയിരുന്നത്. ഇത് പരമാവധി 90 bhp കരുത്തിൽ 200 Nm torque ആണ് ഉത്പാദിപ്പിച്ചിരുന്നത്.

എന്നാൽ ഡീസൽ എഞ്ചിനെ പൂർണമായും ഉപേക്ഷിച്ച് പകരം പുതിയ ബിഎസ്-VI കംപ്ലയിന്റ് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിൻ ബ്രെസയിൽ ഇടംപിടിക്കുന്നു.

പുതിയ പെട്രോൾ എഞ്ചിൻ 105 bhp കരുത്തും 138 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഡീസൽ യൂണിറ്റിന് ലിറ്ററിന് 24.3 കിലോമീറ്റർ മൈലേജ് അവകാശപ്പെടുമ്പോൾ, പെട്രോൾ മാനുവലിന് 17.03 കിലോമീറ്റർ / ലിറ്റർ, ഓട്ടോമാറ്റിക് വകഭേദങ്ങൾക്ക്ക്ക് 18.76 കിലോമീറ്റർ / ലിറ്റർ എന്നിങ്ങനെയാണ് ഇന്ധനക്ഷമത. ഓട്ടോമാറ്റിക് പതിപ്പിന് മാരുതിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭിക്കും.

മാരുതി സുസുക്കി എല്ലായ്പ്പോഴും വിറ്റാര ബ്രെസയ്ക്ക് രസകരമായ പെയിന്റ് സ്കീമുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് യഥാർത്ഥത്തിൽ കാറിനെ കൂടുതൽ ആർഷകമാക്കുന്നു. 2020 ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം എസ്‌യുവിക്ക് ഇപ്പോൾ സിസ്‌ലിംഗ് റെഡ് ഉൾപ്പെടെ മൂന്ന് പുതിയ ഡ്യുവൽ ടോൺ പെയിന്റ് സ്കീമുകൾ ലഭിക്കുന്നു. അത് മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുമായാണ് എത്തുന്നത്. ടോർഖ് ബ്ലൂ അതേ മിഡ്‌നൈറ്റ് ബ്ലാക്ക് റൂഫുമായി വരുന്നു. ആറ്റം ഓറഞ്ച് റൂഫ് ലഭിക്കുന്ന ഗ്രാനൈറ്റ് ഗ്രേ ഇവയിൽ നിന്നും ഏറെ വ്യത്യസ്തമായി നിൽക്കുന്നു.

Comments are closed.