ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി ഭരണം നിലനിറുത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി ഭരണം നിലനിറുത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു. തുടര്‍ന്ന് ആം ആദ്മിക്ക് 70ല്‍ കുറഞ്ഞത് 42 സീറ്റുകളാണ് പ്രവചിക്കുന്നത്. നിലവില്‍ 66 സീറ്റാണുള്ളത്.ബി. ജെ. പിക്ക് 9 മുതല്‍ 26 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് നല്ല മത്സരം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ടുയര്‍ന്ന ധ്രുവീകരണ ശ്രമങ്ങളെ ഡല്‍ഹി ജനത തള്ളിക്കളയുന്നു.

സൗജന്യ വൈദ്യുതി, വെള്ളം, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, നിലവാരമുയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കേജ്രിവാളിന് നേട്ടമായെന്നാണ് കണക്കാക്കുന്നത്. ത്രികോണ മത്സരമാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും ആംആദ്മിയും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് സര്‍വേയില്‍ വിലയിരുത്തുന്നത്.

Comments are closed.