രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും : കര്‍ണാടക ബിജെപി

ദില്ലി: എന്‍പിആറിനെ സംബന്ധിച്ച് ആശങ്കവേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് വീഡിയോ ഉപയോഗിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന തരത്തില്‍ കര്‍ണാടക ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലെ ട്വീറ്റ് വിവാദത്തില്‍. മുസ്ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം ‘രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും’. എന്നായിരുന്നു ബിജെപി കര്‍ണാട ഘടകത്തിന്റെ ട്വീറ്റ്.

അതേസമയം എന്‍പിആര്‍ തുടങ്ങിവെച്ചത് കോണ്‍ഗ്രസാണ്. എന്‍പിആറിനായി 2010ല്‍ ബയോമെട്രിക് രേഖകള്‍ ആരാണ് ശേഖരിച്ചത്. ഞങ്ങള്‍ അധികാരത്തിലേറിയത് 2014ലാണ്. എന്‍പിആര്‍ ചിലര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാനുപയോഗിക്കുന്നുവെന്നും തെറ്റിദ്ധാരണ പരത്തുകയാണെന്നും സാധാരണ നടപടിക്രമം മാത്രമാണ് എന്‍പിആര്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ വ്യക്തമാക്കിയത്. എന്നാല്‍ എന്‍പിആറുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കേരളം, ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Comments are closed.