അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് യുട്യൂബ്

വാഷിങ്ടണ്‍: 2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിച്ച ചില വ്യാജ വാര്‍ത്തകള്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെത്തുടര്‍ന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വ്യാജ വാര്‍ത്തകളുടെയും വീഡിയോകളുടെ പേരില്‍ യൂട്യൂബും ഫേസ്ബുക്കും ഏറെ പഴിയും കേട്ടിരുന്നു. തുടര്‍ന്നാണ് യൂട്യൂബും ഫേസ്ബുക്കും ഇത്തവണ നിലപാട് ശക്തമാക്കുന്നത്.

തുടര്‍ന്ന് കാഴ്ച്ചക്കാരെ സ്വാധീനിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കും ഡീപ് ഫേക്ക് വീഡിയോകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് വ്യക്തമാക്കി. 2020 നവംബര്‍ മൂന്നിനാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറായ നാന്‍സി പെലോസിക്കെതിരെയുള്ള ഡീപ് ഫേക്ക് വീഡിയോ ജനുവരിയില്‍ ഫേസ്ബുക്ക് നീക്കിയിരുന്നു. ഇത്തരത്തിലുള്ള വീഡിയോകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ സൂക്കര്‍ബര്‍ഗ് നേരത്തെ അറിയിച്ചിരുന്നു.

Comments are closed.