മുന്‍ കാലങ്ങളിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിയിട്ടുണ്ടെന്ന് മീനാക്ഷി ലേഖി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന വോട്ടെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ അമിത് ഷാ ബിജെപി എംപിമാരുടെയും മുതിര്‍ന്ന നേതാക്കളുടെയും മീറ്റിങ്ങ് വിളിച്ചു ചേര്‍ത്തിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള മീറ്റിങ്ങിനു ശേഷമാണ് ബിജെപി എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി രംഗത്തെത്തിയത്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൃത്യമാകണമെന്നില്ല. മുന്‍ കാലങ്ങളിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റിയിട്ടുണ്ടെന്നും വോട്ടെടുപ്പ് അവസാനിക്കുകയും എക്സിറ്റ് പോളുകള്‍ എക്സാറ്റ് പോള്‍സ് അല്ലെന്നായിരുന്നു മീനാക്ഷി ലേഖിയുടെ പ്രതികരണം. എക്സിറ്റ് പോള്‍ ഫലങ്ങള്‍ അമിത് ഷായുമായി നടത്തിയ മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്തുവെന്നും അവര്‍ പറഞ്ഞു.വോട്ടെടുപ്പ് ദിവസം തങ്ങളുടെ വോട്ടര്‍മാര്‍ താമസിച്ചാണ് എത്തിയത്. വൈകി വരെ നിന്നും അവര്‍ വോട്ട് ചെയ്തുവെന്നും അവര്‍ പറയുന്നു.

അതേസമയം ഡല്‍ഹിയേയും രാജ്യത്തേയും രക്ഷിക്കാന്‍ 10.30 നു മുമ്പ് തന്നെ എത്തി കുടുംബത്തോടെ എല്ലാവരും വോട്ട് ചെയ്യണമെന്ന് അമിത് ബുധനാഴ്ച വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. നിങ്ങളുടെ തീരുമാനം തനിക്കറിയാമെന്നും, ഫെബ്രുവരി 11 ന് എല്ലാവരും ഞെട്ടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Comments are closed.