അധ്യാപകനും എഴുത്തുകാരനുമായ എസ്.ഇ. ജെയിംസ് അന്തരിച്ചു

കോഴിക്കോട്: അധ്യാപകനും എഴുത്തുകാരനുമായ എസ്.ഇ. ജെയിംസ് അന്തരിച്ചു. 71 വയസ്സായിരുന്നു. കോഴിക്കോട് വെള്ളിമാടുകുന്നില്‍ തനിച്ചു താമസിച്ചിരുന്ന ഇദേഹത്തെ ശനിയാഴ്ച രാവിലെ റസിഡന്റ്്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ വീട് തുറക്കാതെ കിടക്കുന്നതു കണ്ടതോടെയാണ് പോലീസില്‍ വിവരം അറിയിച്ചത്.

തുടര്‍ന്ന് പോലീസെത്തി വാതില്‍ തള്ളിത്തുറന്നപ്പോള്‍ അകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് വെസ്റ്റ്ഹില്‍ സെമിത്തേരിയിലാണ്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ ഇദേഹം 1980 മുതല്‍ കോഴിക്കോട് ക്രിസ്ത്യന്‍ കോളേജില്‍ മലയാളം അധ്യാപകനായിരുന്നു. സംവത്സരങ്ങള്‍, മൂവന്തിപ്പൂക്കള്‍ എന്നീ നോവലുകളും വൈദ്യന്‍ കുന്ന് എന്ന കവിതാസമഹാരവും രചിച്ചിട്ടുണ്ട്. കൂടാതെ നാടകങ്ങളും തിരക്കഥകളും രചിച്ചിരുന്നു. മകന്‍: അലക്സ്.

Comments are closed.