ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരീക്ഷിക്കാന്‍ മെഡിക്കല്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്‌റുടെമാരുടെ സ്വകാര്യ പ്രാക്ടീസ് സര്‍ക്കാര്‍ നിരോധിച്ചിരുന്നിട്ടും പല ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ടെന്ന പരാതിയും ശസ്ത്രക്രിയക്കും പരിശോധിക്കുമായി ഡോക്ടമാര്‍ രോഗികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നവെന്ന പരാതികള്‍ ആരോഗ്യവകുപ്പിനും വിജിലന്‍സിലും ലഭിക്കുന്നതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിന് കീഴില്‍ ഒരു മെഡിക്കല്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയും വിജിലന്‍സ് സെല്‍ പരിശോധിക്കുന്നുണ്ട്. അതേസമയം ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സെല്‍ രൂപീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ശുപാര്‍ശ. എന്നാല്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വേണമെന്നാണ് വിജിലന്‍സിന്റെ ആവശ്യപ്പെടുന്നത്. അതിനാല്‍ ആരോഗ്യവകുപ്പ്- മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടമാര്‍ മുതല്‍ താഴെ തട്ടിലെ ജീവനക്കാരെ വരെ നിരീക്ഷിക്കുന്ന സംവിധാനമായതിനാല്‍ തസ്തിക എസ്പി റാങ്കിലേക്ക് ഉയര്‍ത്തണമെന്നാണ് വിജിലന്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്.

എന്നാല്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനമുണ്ട്. ഒരു മുതിര്‍ന്ന ഡോക്ടറുടെ നേതൃത്വത്തിലാണ് ആഭ്യന്തര വിജിലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഫലപ്രദമാകുന്നില്ലെന്ന ആക്ഷേപത്തെത്തുടര്‍ന്ന് ആരോഗ്യവകുപ്പിന് കീഴില്‍ ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പൊലീസ് വിജിലന്‍സ് വേണമെന്ന ആരോഗ്യ വകുപ്പിന്റെ ശുപാര്‍ശ ആഭ്യന്തരവകുപ്പ് തത്വത്തില്‍ അംഗീകരിക്കുകയായിരുന്നു.

Comments are closed.