അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ടീം ഇന്ത്യയ്ക്ക് ആദ്യ ബാറ്റിംങ്

പൊച്ചെഫെസ്ട്രൂം: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ടീം ഇന്ത്യയ്ക്ക് ആദ്യ ബാറ്റിംങ്. മുറാദിന് പകരം അവിഷേക് പ്ലേയിംഗ് ഇലവനിലെത്തി എന്നതാണ് ബംഗ്ലാദേശിനുള്ള മാറ്റം.

ദക്ഷിണാഫ്രിക്കയിലെ പൊച്ചെഫെസ്ട്രൂവില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് യുവ ഇന്ത്യ ഇറങ്ങുന്നത്. അതേസമയം സെമിയില്‍ ഇന്ത്യ പാകിസ്ഥാനെ തരിപ്പണമാക്കിയപ്പോള്‍ ബംഗ്ലാദേശ് ആറ് വിക്കറ്റിന് ന്യൂസിലന്‍ഡിനെ കീഴടക്കിയിരുന്നു.

Comments are closed.