ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സി ഇന്ന് ചെന്നൈയിന്‍ എഫ്സിയെ നേരിടും

ചെന്നൈ: ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്സി ഇന്ന് ചെന്നൈയിന്‍ എഫ്സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ 15 കളിയില്‍ 28 പോയിന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ബിഎഫ്സി. 14 കളിയില്‍ 21 പോയിന്റുള്ള ചെന്നൈയിന്‍ ആറാം സ്ഥാനത്തുമാണ്.

ഹോംഗ്രൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ബിഎഫ്സി എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു. എന്നാല്‍ അവസാന നാല് കളിയും ജയിച്ചാണ് ചെന്നൈയിന്‍ പോയിന്റ് പട്ടികയില്‍ മുന്നേറിയത്. വാല്‍സ്‌കിസ്, ക്രിവെല്ലാരോ എന്നിവരുടെ മികവാണ് ചെന്നൈയിന്റെ വിജയ പ്രതീക്ഷ.

Comments are closed.