ഷവോമി തങ്ങളുടെ ഷവോമി എംഐ, എംഐ 10 പ്രോ എന്നിവ ഫെബ്രുവരി 23ന് പുറത്തിറക്കും

മുൻനിര സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ പുതിയ സ്മാർട്ട്ഫോൺ ഷവോമി എംഐ, എംഐ 10 പ്രോ എന്നിവ ഫെബ്രുവരി 23ന് പുറത്തിറക്കും. സ്പൈയിനിലെ ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാണ് സ്മാർട്ട്ഫോൺ പ്രേമികൾ കാത്തിരിക്കുന്ന പുതിയ രണ്ട് മോഡലുകളും പുറത്തിറക്കുക. മറ്റന്നാളാണ് മുതലാണ് എംഡബ്യുസി ആരംഭിക്കുന്നത്.

എംഐ 10ൽ സ്നാപ്പ്ഡ്രഗണിന്റെ ഏറ്റവും പുതിയ പ്രൊസസറായ സ്നാപ്പ്ഡ്രാഗൺ 865 മൊബൈൽ പ്ലാറ്റ്ഫോമും 5ജി സപ്പോർട്ടും നൽകുമെന്ന് കഴിഞ്ഞ ഡിസംബറിൽ നടന്ന സ്നാപ്പ്ഡ്രാഗൺ ഉച്ചകോടിയിൽ വച്ച് ഷവോമി വെളിപ്പെടുത്തിയിരുന്നു. സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത 108 എംപി പ്രൈമറി ക്യാമറയാവാനാണ് സാധ്യത. ഇൻവൈറ്റിലെ ചിത്രത്തിൽ നിന്നാണ് ഈ സൂചന ലഭിച്ചത്.

കഴിഞ്ഞ വർഷം പുറത്തിറക്കിയ എംഐ 9 ന്റെ വിജയത്തിന് ശേഷമാണ് പുതുമയുള്ള ഫീച്ചറുകളുമായി ഷവോമി എംഐ 10 പുറത്തിറക്കുന്നത്. എംഐ 10 അതിന്റെ മുൻതലമുറ സ്മാർട്ട്ഫോണായ എംഐ 9നെക്കാൾ വളരെ വ്യത്യസ്തമായിരിക്കുമെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്. പിൻവശത്ത് നാല് ക്യാമറ സെൻസറുകൾ ഉണ്ടായിരിക്കും. പിൻ കവറിന്റെ ഇടതുവശത്ത് നീളമുള്ള വെർട്ടിക്കൽ സ്ട്രാപ്പിലായിരിക്കും ക്യാമറകൾ സ്ഥാപിക്കുക.

എംഐ 9ൽ ഉള്ളതുപോലെ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായിട്ടായിരിക്കും എംഐ 10 പുറത്തിറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ലീക്ക് ഇമേജുകളിൽ നിന്ന് രണ്ട് കളർ ഓപ്ഷനുകളാണ് എംഐ 10ൽ ഉറപ്പിക്കാവുന്നത്. നീല ടിന്റോട് കൂടിയ കറുപ്പ്, വെള്ള നിറങ്ങളാണ് ഇതുവരെയുള്ള ലീക്കുകളിൽ കണ്ട നിറങ്ങൾ. ഡിസ്പ്ലേ പരിശോധിച്ചാൽ എംഐ നോട്ട് 10 ന് 6.57 ഇഞ്ച് ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയും 90 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ടായിരിക്കും.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865 + എക്സ് 55 5 ജി പ്രോസസറും 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് എഐ 10 ന്റെ കരുത്ത്. വേഗത്തിലുള്ള ചാർജിംഗ് സപ്പോർട്ടുള്ള 4,500mAh ബാറ്ററിയായിരിക്കും ഫോണിൽ ഉണ്ടാവുക. എംഐ 10 ന് ഔട്ട് ഓഫ് ദ ബോക്സായി MIUI 11 പ്രവർത്തിപ്പിക്കാൻ കഴിയും.

ക്യാമറയുടെയും ബാറ്ററിയുടെയും കാര്യത്തിൽ എംഐ 10ൽ നിന്നും നേരിയ പരിഷ്കരണത്തോടെ ഷവോമി എംഐ 10 പ്രോയിൽ സമാന സവിശേഷതകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രോ വേരിയന്റിൽ 108 എംപി + 48 എംപി + 12 എംപി + 8 എംപി ക്വാഡ് ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കും. ബാറ്ററി 5250 എംഎഎച്ച് ആയിരിക്കാനാണ് സാധ്യത. പ്രോ വേരിയന്റിന് എംഐ 10 ലെ 40W ന് പകരം 66W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ടും ഉണ്ടായിരിക്കും.

Comments are closed.