24 വിഭാഗങ്ങളിലായി ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപനം തുടങ്ങി

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ 24 വിഭാഗങ്ങളിലായി നല്‍കുന്ന ഓസ്‌കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപനം തുടങ്ങി. മുഴുനീള അവതാരകര്‍ ഇല്ലാതെ നടക്കുന്ന ചടങ്ങില്‍ 11 നാമനിര്‍ദ്ദേശങ്ങളുമായി ജോക്കര്‍ ആണ് പട്ടികയില്‍ മുന്നില്‍. മികച്ച സഹ നടനായി ബ്രാഡ് പിറ്റ് (വണ്‍സ് അപോണ്‍ എ ടൈം) തെരഞ്ഞെടുത്തു.

തുടര്‍ന്ന് 10 വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശവുമായി 1917, ഐറിഷ്മാന്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് തുടങ്ങിയ ചിത്രങ്ങള്‍ തൊട്ട് പിന്നിലുള്ളത്. ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്റ്റ വേദികളില്‍ തിളങ്ങിയ ചിത്രങ്ങള്‍ക്ക് തന്നേയാണ് ഓസ്‌കര്‍ വേദിയിലും പ്രാധാന്യം. അതേസമയം മികച്ച ചിത്രത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ കൊറിയന്‍ ചിത്രം പാരസൈറ്റും ശ്രദ്ധ അര്‍ഹിക്കുന്നതാണ്.

Comments are closed.